ചോറ്റാനിക്കരയമ്മയെ മൂലശക്തിയായി ആരാധിച്ചുവരുന്ന
പുത്തൂര്‍ കരിമ്പിന്‍പുഴ കൊച്ചുചോറ്റാനിക്കര ദേവീക്ഷേത്രം
പൗർണമി ദിവസം മാത്രം തുറക്കുന്ന ക്ഷേത്രമായിട്ടാണ്
അറിയപ്പെടുന്നത്. എല്ലാമാസവും പൗർണമി ദിവസം
(വെളുത്തവാവ്) നാടിന്റെ നാനാഭാഗത്ത് നിന്നും പൗർണമി
പൂജയ്ക്ക് ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു. പൌര്‍ണ്ണമി
പൂജയ്ക്ക് ഏറ്റവും പ്രാധാന്യം കൊടുക്കുന്ന ക്ഷേത്രമായി
കൊച്ചുചോറ്റാനിക്കര ദേവീക്ഷേത്രം വളര്‍ന്നു
കൊണ്ടിരിക്കുന്നു. രാത്രിയില്‍ പൗർണമി ഉള്ള ദിവസമാണ്
ഇവിടെ പൗർണമി പൂജയ്ക്ക് എടുക്കുന്നത്. പുതിയക്ഷേത്രം
നിര്‍മ്മിച്ചതിനുശേഷം ക്രിസ്തുവര്‍ഷം 2021 ലെ കണക്ക്
വച്ചുനോക്കുമ്പോള്‍ കഴിഞ്ഞ 50 വര്‍ഷമായി പൗർണമി പൂജ
ക്ഷേത്രത്തില്‍ നടന്നുവരുന്നു. പൗർണമി ദിവസത്തെ
മഹാദീപാരാധന കണ്ടുതൊഴുന്നതിനും പൗർണമി പൂജയ്ക്കും അനേകം
ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു. ബാധോപദ്രവശാന്തിക്കും,
മാറാരോഗങ്ങള്‍ക്കും, സകലവിധ സൗഭാഗ്യങ്ങൾക്കും പൗർണമി
ദിവസത്തെ ദേവീദര്‍ശനം അഭികാമ്യമാകുന്നു. 12 പൗർണമി ദിവസം
മുടങ്ങാതെ മഹാദീപാരാധന കണ്ടുതൊഴുവാനായാല്‍ അഭീഷ്ട
വരപ്രസാദം എന്ന് വിശ്വാസവും, അനുഭവവും. ഇത് ഇവിടെ
ഭജിച്ചിട്ടുള്ള ഏവര്‍ക്കും അറിവുള്ള സംഗതിയാണ്.
കൊച്ചുചോറ്റാനിക്കര ദേവീക്ഷേത്രം പൗർണമി ദിവസം തുറക്കുന്ന
ക്ഷേത്രമാണെങ്കിൽ തന്നെയും മകരമാസത്തിലെ മകം തൊഴല്‍,
ശിവരാത്രി, അഷ്ടമി രോഹിണി, തുലാമാസത്തിലെ ആയില്യം, മകം
തൊഴിലിന് മുമ്പുള്ള അവസാനത്തെ വെള്ളിയാഴ്ച മാടനൂട്ട്
എന്നീ ദിവസങ്ങളിലും പ്രത്യേക വിശേഷാല്‍ പൂജകള്‍
ക്ഷ്രേതത്തില്‍ നടക്കുന്നുണ്ട്.
മകരമാസത്തിലെ മകം നാളിലാണ് കൊച്ചുചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മകം തൊഴൽ. ദുർഗ്ഗാദേവിക്കാണ് ഇവിടെ മകം തൊഴലിന് പ്രത്യേകത. മകം തൊഴലിന് സ്ത്രീകളും പുരുഷന്മാരും ഒരേപോലെ എത്തിച്ചേരുന്നു എന്നുള്ളത് ഇവിടുത്തെ പ്രത്യേകതയാണ്. മകം തൊഴുത് നിറപറ സമർപ്പിച്ചാൽ സർവ ഐശ്വര്യങ്ങളും ഉണ്ടാകുമെന്നാണ് വിശ്വാസവും അനുഭവവും. നാടിന്റെ നാനാഭാഗത്തുനിന്നുള്ള ഭക്തജനങ്ങൾ മകം തൊഴലിന് എത്തുന്നു. രാവിലെ 7 മണിയ്ക്ക് ആരംഭിയ്ക്കുന്ന മകം തൊഴൽ ചടങ്ങ് രാത്രി നടക്കുന്ന വലിയഗുരുതിപൂജയോടെ സമാപിക്കുന്നു.
തിരുസന്നിധിയിൽ എത്തുന്ന ഭക്തജനങ്ങൾക്ക് അനുഗ്രഹം വാരിചൊരിയുന്ന അമ്മയുടെ പ്രിയങ്കരമായ വഴിപാടാണ് പൗർണമിപൂജ. ഭക്തജനങ്ങളുടെ ജന്മനക്ഷത്രത്തിൽ എല്ലാവിധ ഐശ്വര്യങ്ങൾക്കും പൗർണമിപൂജ നടത്തപ്പെടുന്നു. മഹാദേവി ചന്ദ്രന്റെയും, ചന്ദ്രന്റെ കലകളുടേയും രൂപത്തോടുകൂടിയവളാകുന്നു. പൗർണമി ദിനത്തിൽ ചന്ദ്രന്റെ ഷോഡശകലങ്ങളും പ്രകാശിയ്ക്കുന്നു. സൃഷ്ടിയിലെ കാലതത്വം പതിനഞ്ച് തിഥികളായും ഭവിയ്ക്കുന്നു. പ്രതിപദത്തിൽ (തിപുര സുന്ദരികല, ദ്വിതീയയിൽ കാമേശ്വരീകല, തൃതീയയിൽ ഭഗമാലിനീകല, ചതുർത്ഥിയിൽ നിതൃക്ലിന്നകല, പഞ്ചമിയിൽ ഭേരുണ്ഡകല, ഷഷ്ഠിയിൽ വഹ്നിവാസിനികല, സപ്തമിയിൽ വിദ്വേശ്വരീകല, ഏകാദശിയിൽ നീലപതാകാകല, ദ്വാദശിയിൽ വിജയാകല, ത്രയോദശിയിൽ സർവ്വമംഗളകല, ചതുർദശിയിൽ ജ്വാലാകല, പഞ്ചദശിയിൽ മാലിനീകല, എന്നിവയും കൂടാതെ ചിദ്രൂപയെന്ന ഷോഡശകലയും ചേർന്നതാണ് പൗർണമി. സമ്പത്ത്, ഐശ്വര്യം, മംഗല്യസിദ്ധി, ഉദ്ദിഷ്ടകാര്യസിദ്ധി, രോഗശാന്തി, മനഃശാന്തി, സന്താനലബ്ധി, സർവ്വദുരിത നിവാരണം, കൂടാതെ ആദ്ധ്യാത്മികവും ഭാതികവുമായ എല്ലാവിധ ഉന്നതിയും പൗർണമി പൂജകൊണ്ട് നേടാൻ സാദ്ധ്യമാണെന്ന് അഗസ്തൃൻ മുതലായ മഹാമുനിമാരിൽ നിന്നും പുരാണങ്ങളിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ കഴിയുന്നതാണ്
എല്ലാ പൗർണമി ദിവസങ്ങളിലും ഭ്രദകാളിയുടെ തിരുമുൻപിൽ ഗുരുതി പൂജ നടത്തുന്നു. ബാധോപദ്രവശാന്തിക്കും മാറാരോഗങ്ങൾക്കും ശ്രതുസംഹാരത്തിനും ഇവിടുത്തെ ഗുരുതിപൂജ ശ്രേഷ്ഠമാണ്.
എല്ലാ പൗർണമി നാളിലും ഗുരുതിപൂജ നടത്തുമെങ്കിലും മകരമാസത്തിലെ മകം തൊഴലിന് മാത്രമാണ് ഇവിടെ വലിയഗുരുതിപൂജ നടത്തുന്നത്. മകം തൊഴലിന്റെ സമാപനം വലിയഗുരുതി പൂജയോടെ സമാപിയ്ക്കുന്നു. വലിയഗുരുതി പൂജ കണ്ട്തൊഴുതാൽ സകല സൗഭാഗ്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസവും അനുഭവവും.